top of page

അതിഥി അദ്ധ്യാപക ഒഴിവ്

  • Jun 16, 2025
  • 1 min read

ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജിൽ അതിഥി അദ്ധ്യാപക ഒഴിവ്

ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജിൽ 2025-2026 അദ്ധ്യയന വർഷത്തേക്ക് സംസ്കൃതം (വേദാന്തം), ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിലേക്ക് അതിഥി അദ്ധ്യാപക ഒഴിവുകൾ ഉണ്ട്. യു.ജി.സി റെഗുലേഷൻ 2018 പ്രകാരം യോഗ്യതയുള്ളവർ ആയിരിക്കണം അപേക്ഷകർ. ഇവരുടെ അഭാവത്തിൽ 55% മിനിമം മാർക്കോടുകൂടി ബിരുദാനന്തരബിരുദം ലഭിച്ചവരേയും പരിഗണിക്കുന്നതാണ്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ 2025 ജൂൺ 24 ചൊവ്വാഴ്ച രാവിലെ 10.00 ന് അസൽ സർട്ടിഫിക്കറ്റുകളും, അനുബന്ധരേഖകളുമായി കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 04762830323

പ്രിൻസിപ്പൽ

bottom of page