Guest Lecturer Vacancy
- 2 hours ago
- 1 min read
ശാസ്താംകോട്ട കെഎസ്എംഡിബി കോളേജിൽ വിവിധ വിഷയങ്ങളിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട് . യു ജി സി റെഗുലേഷൻ 2018 പ്രകാരം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അവരുടെ അഭാവത്തിൽ 55% മിനിമം മാർക്കോടെ ബിരുദാനന്തരബിരുദം ലഭിച്ചവരെയും പരിഗണിക്കും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവർ ചുവടെ പറയുന്ന തീയ്യതികളിൽ രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.
മെയ്12 ന് കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, എക്കണോമിക്സ്, ബി വോക് - സോഫ്റ്റ് വെയർ ഡെവലപ്മെന്റ്, 15 ന് ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കൽ എഡ്യൂക്കേഷൻ, 18ന് മലയാളം, സംസ്കൃതം (വേദാന്തം), ബോട്ടണി, സുവോളജി, ഫിസിക്സ്, 19 ന് കെമിസ്ട്രി, ബി വോക് – ഫുഡ് പ്രോസ്സസ്സിംഗ്.




